ജർമനിയിലെ നഴ്സിങ്ങ് മേഖല മലയാളികളുടെ ആകർഷണകേന്ദ്രമായി മാറിയിട്ട് ഏതാനും വർഷങ്ങളായി ക്കഴിഞ്ഞിരിക്കുന്നു. 2023ലെ കണക്കുകൾ അനുസരിച്ച്, ജർമനിയിൽ ആകെയുള്ള 17 ലക്ഷത്തോളം നഴ്സുമാരിൽ 16 ശതമാനവും (ഏകദേശം 270000 ഓളം പേർ) ജർമനിക്കു പുറത്തു നിന്നുള്ളവരാണ്. കേരളാ സർക്കാരിന്റെ ഏജൻസിയായ നോർക്ക റൂട്സ് വഴി മാത്രമായി 2500ലധികം നഴ്സുമാർ കഴിഞ്ഞ 5 വർഷങ്ങൾക്കുള്ളിൽ ജർമനിയിലെ ത്തിയിട്ടുണ്ട്.
ജർമൻ ഭാഷ പഠിച്ച് 60% മാർക്കോടെ പാസായാൽ മാത്രം മതി. വിസ പ്രോസസ്സിങ്ങ്, ഡോക്യമെന്റ് അറ്റസ്റ്റേഷൻ, ഫ്ലൈറ്റ് ടിക്കറ്റ് തുടങ്ങി എല്ലാ കാര്യങ്ങളും തികച്ചും സൌജ ന്യമായി ചെയ്തു കിട്ടും.
ചേർത്തലയിൽ പ്രവർത്തിക്കുന്ന കാർമൽ അക്കാദമി കർമലീത്താ വൈദികരുടെ നേതൃ ത്വത്തിൽ വിജയകരമായി ജർമൻ പരിശീലനം നടത്തി വരുന്നു. നഴ്സുമാരുടെ ജർമൻഭാഷാ പരിശീലനവും അവരുടെ തുടർകാര്യങ്ങളിലു ള്ള സഹായങ്ങളും ചെയ്യാൻ കാർമൽ അക്കാ ദമി പ്രതിജ്ഞാബദ്ധമാണ്. ജർമനിയിലെ നിര വധി ഹോസ്പിറ്റലുകളുമായും കെയർ ഹോമു കളുമായും നേരിട്ടുള്ള ബന്ധം ഇതിന് ഞങ്ങളെ പ്രാപ്തരാക്കുന്നു.
ഉയർന്ന ജീവിതനിലവാരവും സുരക്ഷി തമായ സാമുഹ്യ ജീവിതവും ഉറപ്പു വരുത്തുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഒരു ജോലി സമ്പാദിക്കുന്നതും അവിടെ ജീവിക്കുന്നതും ഇന്നും വളരെ ആകർഷ കമായ കാര്യമാണ്. ജർമനി യൂറോപ്യൻ യൂണിയനിലെ ഏറ്റവും ശക്തവും സാമ്പത്തികശക്തികളിൽ ഒന്നാമതുമാണ്. മറ്റേതു രാജ്യത്തേക്കാളും നഴ്സുമാർ അടക്കമുള്ള സ്കിൽഡ് തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന രാജ്യം കൂടിയാണ് ജർമനി.
നഴ്സിനു ജർമനിയിൽ തുടക്കത്തിൽ ലഭിക്കുന്ന മാസശമ്പളം 2500-3500 യൂറോയാണ്. ഇത് വർദ്ധിച്ച് 5000 യൂറോ വരെയാകാം. ആകർഷകമായ ശമ്പളത്തിനു പുറമേ, പ്രതിവർഷം 2000 യൂറോ എങ്കിലും വാർഷിക ബോണസ് ലഭിക്കും. 1000 യൂറോയോളം നികുതിത്തുക തിരികെ എല്ലാ വർഷവും കിട്ടും. ശനി, ഞായർ ദിവസങ്ങൾ കൂട്ടാതെ 39 ദിവസങ്ങൾ ശമ്പളത്തോടു കൂടിയ അവധി എല്ലാ വർഷവും ലഭിക്കും.
ജർമനിയിലെ നഴ്സായി രജിസ്ട്രേഷൻ കഴിഞ്ഞാൽ അധികം വൈകാതെ താന്താങ്ങളുടെ മാതാപിതാക്കൾ, അവിവാ ഹിതരായ സഹോദരങ്ങൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെയൊക്കെ ജർമനിയിലെ ത്തിക്കാൻ സാധിക്കും. നഴ്സിങ്ങ് രജിസ്ട്രേഷൻ പൂർത്തിയാകാൻ ഒരു പരീക്ഷ കൂടി ജർമനിയിലെത്തി എഴുതേണ്ടി വന്നേക്കാം. ഇന്ത്യയിൽ അനുഭവ പരിചയം ഉണ്ടെങ്കിൽ ഈ പരീക്ഷയും വേണ്ടി വരില്ല.
സ്റ്റെപ്പപ്പ് ജർമനി എന്ന പദ്ധതി B.Sc അല്ലെങ്കിൽ GNM നഴ്സുമാരെ ജർമൻ ഭാഷയിൽ B2 ലെവൽ പരീക്ഷ പാസ്സാക്കി ജർമനിയിൽ ജോലി ലഭിക്കാൻ സഹായിക്കുന്നതിനായി ആവിഷ്ക്കരിച്ചിരി ക്കുന്നതാണ്.
എന്താണ് ചെയ്യേണ്ടത്?
Carmel Academy
Muttom, Cherthala, Muttom Church Road, Muttom, Cherthala, Kerala, India
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.