എന്തുകൊണ്ട് ജർമനി?
ഉയർന്ന ജീവിതനിലവാരവും സുരക്ഷിതമായ സാമുഹ്യജീവിതവും ഉറപ്പു വരുത്തുന്ന യൂറോ പ്യൻ രാജ്യങ്ങളിൽ പഠിക്കാൻ സാധിക്കുന്നതും ജോലി നേടുന്നതും അവിടെ ജീവിക്കുന്നതും ഇന്നും വളരെ ആകർഷകമായ കാര്യമാണ്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ശക്തവും സാമ്പത്തിക ശക്തികളിൽ ഒന്നാമതുമാണ് ജർമനി.
ഔസ്ബിൽഡുങ്ങ് എന്നു വിളിക്കപ്പെടുന്ന തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് ജർമനി യിലേക്ക് പറക്കുന്ന മലയാളിക്കുട്ടികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഇക്ക ഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരിക്കുന്നത്. പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും ഇക്കാര്യ ത്തിൽ പലർക്കുമുണ്ട്. അവിശ്വനീയമാം വിധം നന്മകൾ നിറഞ്ഞ ഈ കോഴ്സ് ജർമനിയുടെ മാത്രം സവിശേഷതയാണ്.
മുന്നൂറിലധികം കോഴ്സുകൾ ഔസ്ബിൽ ഡൂങ്ങിന്റെ ഭാഗമായി ലഭ്യമാണ്. അവയിൽ എറ്റവും ഡിമാൻഡുള്ളത് നഴ്സിങ്ങിനു തന്നെ യാണ്. കൂടാതെ പാരാമെഡിക്കൽ, ലോജി സ്റ്റിക്സ്, എഞ്ചിനീയറിങ്ങ്, ഐടി, റീട്ടെയിൽ വ്യാപാരം തുടങ്ങി പ്ലംബിങ്ങ്, ഇലക്ട്രീഷ്യൻ കോഴ്സ് എന്നിങ്ങനെ നിരവധി കോഴ്സുകൾ ലഭ്യമാണ്.
ഇന്ത്യയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിക്ക് ഈ കോഴ്സുകളിൽ ഒന്നിനു ചേരാൻ പാസ്പോർട്ട്, വിസ, ജർമൻ ഭാഷാ പ്രാവീണ്യം, ഓഫർ ലെറ്റർ എന്നിവ ആവശ്യ മാണ്. ഇതിൽ ഭാഷാ പ്രാവീണ്യം തെളിയി ക്കാൻ, ജർമൻ ഭാഷ പഠിച്ച്, അംഗീകൃത പരീക്ഷകളിലൊന്നിൽ B1 അല്ലെങ്കിൽ B2 സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം.
ഔസ്ബിൽഡൂങ്ങ്
മൂന്നു വർഷമാണ് സാധാരണ ഗതിയിൽ ഔസ്ബിൽഡൂങ്ങ് കാലാവധി. ചില കോഴ്സുകൾക്ക് രണ്ടും മറ്റു ചിലപ്പോൾ നാലും വർഷം കാലാവധി എടുക്കാറുണ്ട്. ഔസ്ബിൽഡൂങ്ങ് കോഴ്സുകൾക്ക് സമാന മായ തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ ഇതര രാജ്യങ്ങളിലും ഉണ്ടെങ്കിലും അവ യ്ക്കൊന്നും ജർമനി നൽകുന്നതു പോലെ യുള്ള സ്റ്റൈപ്പൻഡ് ലഭിക്കാറില്ല.
പ്രത്യേകതകൾ
2000 യൂറോ വരെ മാസശമ്പളം നൽകുന്ന ഔസ്ബിൽഡൂങ്ങ് കോഴ്സുകളുണ്ട്. സാധാരണ ഗതിയിൽ 1000-1200 യൂറോ ലഭിക്കുന്ന കോഴ്സുകളാണധികവും. ഇന്നത്തെ നിരക്കിൽ ഇന്ത്യൻ രൂപ ഒരു ലക്ഷത്തിനടുത്തു വരും ആ തുക. താമസം, ഭക്ഷണം, യാത്ര എന്നിവക്കെല്ലാമായി ശരാശരി 500-600 യൂറോ ഓരോ മാസവും ചിലവായേക്കാം.
നഴ്സിങ്ങ്
മൂന്നു വർഷം ദൈർഘ്യമുള്ള നഴ്സിങ്ങ് ഔസ്ബിൽഡൂങ്ങിനാണ് ഏറ്റവും നല്ല രീതി യിൽ ശമ്പളം ലഭിക്കുന്നത്. 1200 യൂറോ മുതൽ മുകളിലേക്ക് പഠനസമയത്തും 2500 യൂറോയിലധികം അതിനു ശേഷവും ലഭിക്കും. ജർമനിയിൽ ഇങ്ങനെ നഴ്സായാൽ ജർമനി യിൽ മാത്രമല്ല, യൂറോപ്യൻ യൂണിയനിലെ ഏത് അംഗരാജ്യത്തും ചെന്ന് നഴ്സായി ജോലി നേടാം. പക്ഷേ, അതത് രാജ്യത്തെ ഭാഷ കൂടി പഠിച്ചെടുക്കണമെന്നു മാത്രം. നഴ്സിങ്ങ് മാത്ര മല്ല, ഔസ്ബിൽഡൂങ്ങ് കോഴ്സ് ഏതു തന്നെ ആയാലും, ഇതര യൂറോപ്യൻ രാജ്യങ്ങളിലും ജോലി ലഭിക്കും. ജർമനിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിക്ക് വളരെ എളുപ്പത്തിൽ അവിടെ ജോലി ലഭിക്കും. കാരണം അത്രമാത്രം തൊഴിലവസരങ്ങളാണ് ജർമനിയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
കാർമൽ അക്കാദമി
ചേർത്തല കാർമൽ അക്കാദമി, കത്തോലി ക്കാസഭയിൽ, ആലപ്പുഴ രൂപതയുടെ പരിധി യിൽ, സേവനം ചെയ്യുന്ന കർമലീത്താസഭ യുടെ (O.Carm) ഒരു വിദ്യാഭ്യാസ-യുവജന ശുശ്രൂഷയാണ്. ജർമൻ ഭാഷയിൽ A1, A2, B1, B2 കോഴ്സുകൾക്കു പുറമേ എക്സാം പ്രിപ്പറേഷൻ കോഴ്സും ഇവിടെ നൽകുന്നു. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനവും ജർമനിയിൽ ലഭ്യമാകുന്ന ഏറ്റവു മികച്ച സാധ്യതകളിലേക്കുള്ള പ്രവേശനവും ഉറപ്പു വരുത്താൻ കാർമൽ അക്കാദമി പ്രതിജ്ഞാ ബദ്ധമാണ്.
Carmel Academy
Muttom, Cherthala, Muttom Church Road, Muttom, Cherthala, Kerala, India
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.